നവരാത്രി
.
ദിവസം 1 – ശൈലപുത്രി → ശുദ്ധിയും ഉറച്ച മനസ്സും (3 മിനിറ്റ്)
കഥ: മലകളുടെ പുത്രി, ഉറച്ച മനസ്സിന്റെ പ്രതീകം.
ഉത്തരേന്ത്യൻ ആചാരം: ഭക്തർ കലശം സ്ഥാപിച്ച് ജൗ വിത്ത് വിതറി → ശൈലപുത്രിയുടെ അനുഗ്രഹം തേടുന്നു.
പാഠം: ഭയവും കോപവും വിട്ടുകളയുക, ശുദ്ധി വളർത്തുക.
Meditation: നീല നിറത്തിലുള്ള പ്രകാശം നിങ്ങളെയും സമൂഹത്തെയും ചുറ്റും, എല്ലാ കടക്കെണികളും, ഭയങ്ങളും നീക്കം ചെയ്യുന്നു.
🔹 Prayer:
“ദേവി ശൈലപുത്രിയേ, ഭൂമിയെ ചുറ്റും സംരക്ഷണവലയം തീർത്തു,
ദോഷകരമായ ശക്തികളെ എല്ലാം ഇല്ലാതാക്കി
നമ്മെ ആരോഗ്യത്തിലും ധൈര്യത്തിലും നിറയ്ക്കണമേ.”
ഞങ്ങളെ സംരക്ഷിക്കണമേ. നമ്മുടെ സമാജത്തിലെ ഓരോ കുടുംബവും കടബാധ്യതകളിൽ നിന്നും ഭയങ്ങളിൽ നിന്നും മോചിതരാകട്ടെ. ധൈര്യം കൊണ്ട് സമ്പത്തിലേക്കുള്ള വാതിലുകൾ തുറക്കട്ടെ.”
പ്രാക്ടീസ്: ദിവസവും 5 മോശം ചിന്തകൾ എഴുതുക → ചീന്തിക്കളയുക.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 2 – ബ്രഹ്മചാരിണി → തപസ്സും പരിശ്രമവും (3 മിനിറ്റ്)
കഥ: വലിയ തപസ്സിലൂടെ ദേവി ശക്തി നേടി.
ആചാരം: ഉപവാസം + വെറും വെള്ളം/പഴം കൊണ്ട് ദിനം കഴിക്കുന്നു. ശുദ്ധിയുടെയും നിയന്ത്രണത്തിന്റെയും പ്രതീകം.
പാഠം: പരിശ്രമവും പ്രവർത്തിയും വേണം.
Meditation: വെള്ള നിറമുള്ള പ്രകാശം മനസ്സിൽ നിറഞ്ഞ്, വ്യക്തമായ ദിശയും ആത്മവിശ്വാസവും നൽകുന്നു.
🔹 Prayer:.”
ദേവി ബ്രഹ്മചാരിണിയേ, പ്രകാശത്തോടൊപ്പം, നമ്മുടെ സമാജത്തിലെ യുവാക്കളും മുതിർന്നവരും പരിശ്രമത്തിലൂടെ കോടീശ്വരന്മാരായിത്തീരട്ടെ. ഓരോരുത്തർക്കും ജീവിതത്തിൽ വ്യക്തമായ ലക്ഷ്യവും സ്ഥിരതയും ലഭിക്കട്ടെ. മനുഷ്യർ പ്രകൃതിയോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ
ശ്രദ്ധയും തപസ്സും നമ്മിൽ വളർത്തണമേ.
ആരോഗ്യവും ശുദ്ധിയും നിലനിൽക്കട്ടെ
പ്രാക്ടീസ്: നല്ല ശീലത്തിൽ സ്ഥിരത.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 3 – ചന്ദ്രഘണ്ട → സന്തോഷവും നന്ദിയും (3 മിനിറ്റ്)
കഥ: സമാധാനവും സന്തോഷവും നൽകുന്ന ദേവി.
ആചാരം: ഘണ്ട, ശംഖം, ആർതി – ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ.
പാഠം: നന്ദിയുള്ള ഹൃദയം → സമൃദ്ധി.
Meditation: സ്വർണ്ണപ്രകാശം ഹൃദയത്തിൽ നിന്ന് ഉയർന്ന് കുടുംബത്തെയും സമൂഹത്തെയും സന്തോഷത്തോടെ നിറക്കുന്നു.
🔹 Prayer:
“ദേവി ചന്ദ്രഘണ്ടേ, സ്‌നേഹത്തോടൊപ്പം, നമ്മുടെ സമാജം നന്ദിയാൽ നിറഞ്ഞിരിക്കട്ടെ. ധനം, ആരോഗ്യവും ഐക്യവും സന്തോഷത്തോടെ ഒഴുകിയെത്തട്ടെ. മരങ്ങൾക്കും നദികൾക്കും, മൃഗങ്ങൾക്കും പക്ഷികൾക്കും
നന്ദിയോടെ ജീവിക്കാനുള്ള മനോഭാവം തരണമേ.
ഭൂമിയിൽ സന്തോഷവും ഐക്യവും നിറയട്ടെ.”
പ്രാക്ടീസ്: Gratitude journal.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 4 – കൂഷ്മാണ്ട → സൃഷ്ടിശക്തി (3 മിനിറ്റ്)
കഥ: ലോകം സൃഷ്ടിച്ച ദേവി.
ആചാരം: ഭക്തർ ദേവിക്ക് കുമ്പളങ്ങ, മത്തങ്ങ (കൂഷ്മാണ്ട) നേർച്ചയായി അർപ്പിക്കുന്നു.
പാഠം: നമ്മുടെ ചിന്തകൾ → ഭാവി.
Meditation: പ്രകാശ ഗോളം നമ്മുടെ ഭാവിയിലെ കോടീശ്വര സമൂഹത്തിന്റെ ദൃശ്യങ്ങൾ തെളിയിക്കുന്നു.
🔹 Prayer:
“ദേവി കൂഷ്മാണ്ടേ, ജ്ഞാനത്തോടൊപ്പം, നമ്മുടെ സമൂഹത്തിന് പുതിയ ബിസിനസ് ആശയങ്ങൾ, തൊഴിൽ അവസരങ്ങൾ, സമ്പത്തിന്റെ വാതിലുകൾ തുറക്കണമേ ,പ്രകൃതിയെ സംരക്ഷിക്കാനും രോഗങ്ങളെ അകറ്റാനും
പുതിയ ആശയങ്ങളും വിജ്ഞാനവും തരണമേ.
ഭൂമി സമൃദ്ധമായിരിക്കുക.”
പ്രാക്ടീസ്: Vision Board.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 5 – സ്കന്ദമാതാ → സ്നേഹവും കുടുംബബന്ധവും (3 മിനിറ്റ്)
കഥ: സ്കന്ദന്റെ മാതാവ് – കാരുണ്യത്തിന്റെ പ്രതീകം.
ആചാരം: കുടുംബങ്ങൾ ഒരുമിച്ച് ഭജന-കീർത്തനം. സന്താനസുഖത്തിനും കുടുംബ ഐക്യത്തിനുമായി പ്രാർത്ഥിക്കുന്നു.
പാഠം: സ്നേഹത്തിന് ഇടംവെക്കുക.
Meditation: പച്ച നിറത്തിലുള്ള ഹീലിംഗ് പ്രകാശം കുടുംബങ്ങളിലും ബന്ധങ്ങളിലും ഒഴുകുന്നു.
🔹 Prayer:
“ദേവി സ്കന്ദമാതാ, , നമ്മുടെ കുടുംബങ്ങളിൽ രോഗങ്ങളും കലഹങ്ങളും മാറി, സ്നേഹവും ആരോഗ്യവും നിറഞ്ഞിരിക്കട്ടെ. ഐക്യത്തോടെ ഒരുമിച്ച് വളർന്ന് കോടീശ്വരന്മാരായിത്തീരട്ടെ.രോഗികളെയും, പ്രകൃതിയുടെ മുറിവുകളെയും
സൗഖ്യവും സമാധാനവും നൽകണമേ.
മാനവകുലം ആരോഗ്യത്തോടെ ജീവിക്കട്ടെ.”
പ്രാക്ടീസ്: കാരുണ്യ പ്രവൃത്തി.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 6 – കാത്യായനി → ആത്മവിശ്വാസവും ധൈര്യവും (3 മിനിറ്റ്)
കഥ: ദുഷ്ടരെ നേരിടുന്ന ദേവി.
ആചാരം: കുമാരി പൂജ – 9 കുട്ടികളെ ദേവിയുടെ രൂപമായി ആരാധിച്ച്, ഭക്ഷണം നൽകി അനുഗ്രഹം തേടുന്നു.
പാഠം: പേടി വിട്ടുകളയുക, ആത്മവിശ്വാസം നേടുക.
ധ്യാനം: “ॐ ദും ദുര്‍ഗായൈ നമഃ.”
കരുത്താർന്ന ദേവിയുടെ രൂപം പിന്നിൽ നിന്ന് ശക്തി നൽകി വിജയത്തിലേക്ക് തള്ളിവിടുന്നു.
🔹 Prayer:
“ദേവി കാത്യായനിയേ, കരുത്തോടെ, നമ്മുടെ സമാജത്തിലെ യുവാക്കൾക്കും സ്ത്രീകൾക്കും ഭയരഹിതമായ ആത്മവിശ്വാസം ലഭിക്കട്ടെ. അവർ കോടീശ്വര സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കട്ടെ.ഭൂമിയെ വിഷമാക്കുന്ന ദുഷ്ടശക്തികളെ,
മാലിന്യങ്ങളും, യുദ്ധങ്ങളും, അക്രമങ്ങളും
സമ്പൂർണമായി ഇല്ലാതാക്കണമേ.
ശക്തിയും ധൈര്യവും തരണമേ.”
പ്രാക്ടീസ്: Mirror talk.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 7 – കാലരാത്രി → നെഗറ്റീവ് റിലീസ് (3 മിനിറ്റ്)
കഥ: ഇരുട്ടിനെ നശിപ്പിക്കുന്ന ദേവി.
ആചാരം: ഭക്തർ കാളികാ പൂജ നടത്തി, എല്ലാ ദുഷ്ടശക്തികളെയും അകറ്റുന്നു.
പാഠം: പഴയ വേദനകൾ വിട്ടുകളയുക.
കരിമ്പ്രകാശം വിട്ടുപോകുന്നു, വെളിച്ചം നിറയുന്നു.
🔹 Prayer:
“ദേവി കാലരാത്രിയേ, കരുണയോടെ, നമ്മുടെ സമാജത്തിലെ പഴയ ദാരിദ്ര്യവും വൈരങ്ങളും ഇല്ലാതാകട്ടെ. ഐക്യവും സമൃദ്ധിയും കൊണ്ട് പുതുയുഗം വരട്ടെ.മനുഷ്യരുടെ തെറ്റുകളും ദോഷങ്ങളും ശുദ്ധമാക്കി,
ഭൂമിയെ വിഷവാതകങ്ങളിൽ നിന്നും,
നെഗറ്റീവ് energy-കളിൽ നിന്നും മോചിപ്പിക്കണമേ.”
പ്രാക്ടീസ്: Forgiveness ritual.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 8 – മഹാഗൗരി → സമാധാനവും ആരോഗ്യവും (3 മിനിറ്റ്)
കഥ: പ്രകാശവും സമാധാനവും നൽകുന്ന ദേവി.
ആചാരം: വെള്ള നിറത്തിലുള്ള പൂക്കൾ, വസ്ത്രങ്ങൾ അർപ്പിക്കുന്നു. ശുദ്ധിയും സമാധാനവും പ്രതീകം.
പാഠം: സമാധാനം → ആരോഗ്യം.
Meditation: വെള്ള നിറത്തിലുള്ള പ്രകാശം ശരീരവും മനസ്സും ചികിത്സിക്കുന്നു.
🔹 Prayer:
“ദേവി മഹാഗൗരിയേ, പ്രകാശത്തോടൊപ്പം, നമ്മുടെ സമാജം സമാധാനത്താൽ നിറഞ്ഞിരിക്കട്ടെ. സമാധാനം കൊണ്ടു ആരോഗ്യം, ആരോഗ്യം കൊണ്ടു സമ്പത്ത്, സമ്പത്ത് കൊണ്ടു ദൈവിക അനുഗ്രഹം ലഭിക്കട്ടെ, സമാധാനം മനുഷ്യരിൽ നിറഞ്ഞൊഴുകട്ടെ,
പ്രകൃതിയും മനുഷ്യനും ഒരുമിച്ച്
ആരോഗ്യത്തോടെ വളരട്ടെ.”
പ്രാക്ടീസ്: Digital detox.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദിവസം 9 – സിദ്ധിദാത്രി → വിജയവും സമൃദ്ധിയും (3 മിനിറ്റ്)
കഥ: അനുഗ്രഹങ്ങൾ നൽകുന്ന ദേവി.
ആചാരം: മഹാനവമി – വലിയ ഭജന, ഹോമം, ദേവിക്കുള്ള പ്രത്യേക പൂജകൾ.
പാഠം: വിജയത്തിനായി ഹൃദയം തുറക്കുക.
Meditation: സ്വർണ്ണപ്രകാശം സമൂഹത്തിൽ ധനം, വിജയം, ഐക്യം നിറക്കുന്നു.
🔹 Prayer:
“ദേവി സിദ്ധിദാത്രിയേ, നമ്മുടെ സമാജം കോടീശ്വരന്മാരാൽ നിറഞ്ഞിരിക്കട്ടെ. ഓരോരുത്തരും വിജയവും സമൃദ്ധിയും അനുഭവിച്ച് ഐക്യത്തോടെ വളരട്ടെ,
ഭൂമിയിൽ സമൃദ്ധിയും വിളവുകളും
സമ്പത്തും ആരോഗ്യവും നിറഞ്ഞൊഴുകട്ടെ.
എല്ലാ ജീവജാലങ്ങളും ഐക്യത്തോടെ
ആനന്ദത്തിൽ ജീവിക്കട്ടെ.”
പ്രാക്ടീസ്: Success journal.
ഉപസംഹാരം (3–4 മിനിറ്റ്)
സഹോദരങ്ങളേ,
നവരാത്രി ആഘോഷങ്ങൾ ദേവിയെ പുറത്തു ആരാധിക്കുന്നതിനുള്ള ചടങ്ങുകൾ മാത്രമല്ല –
അത് നമ്മുടെ ഉള്ളിലെ ശക്തിയെ ഉണർത്താനുള്ള ആത്മീയ യാത്ര കൂടിയാണ്.
👉 ഘടസ്ഥാപനത്തിലൂടെ വിശ്വാസത്തിന്റെ വിത്ത് നട്ടിടാം.
👉 ഉപവാസത്തിലൂടെ ശുദ്ധി പാലിക്കാം.
👉 ഗർബാ–ഡാണ്ടിയയിൽ സന്തോഷം പങ്കിടാം.
👉 കുമാരി പൂജയിൽ സ്നേഹവും നിരപരാധിത്വവും ആദരിക്കാം.
🌸 അവസാനം, ദേവി നമ്മോട് പറയുന്നത്: “ഞാൻ പുറത്തല്ല, ഞാൻ നിങ്ങളുടെ ഉള്ളിലാണ്.”
ശുദ്ധി, പരിശ്രമം, നന്ദി, സ്നേഹം, ധൈര്യം – ഇവ ചേർന്നാൽ,
വിജയം, സമൃദ്ധി, ആരോഗ്യം, സന്തോഷം നമ്മുടേതാകും.
🙏 ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ